Thu. Oct 23rd, 2025

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 25 ആണ്.

ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in വെബ്സൈറ്റ് വഴിയും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് www.vhseportal.kerala.gov.in വഴിയും അപേക്ഷിക്കാം.

മെയ് 29 ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 5 ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ അലോട്ട്‌മെന്റായ മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19 ന് നടക്കും