Sun. Dec 22nd, 2024

ഗാസ: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയിൽ വെച്ച് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

യുണൈറ്റഡ് നാഷൻസ് ഡിപാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (യു എന്‍ ഡി എസ് എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, മുൻ ഇന്ത്യന്‍ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്.

അതേസമയം, റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മറ്റൊരു ഡി എസ് എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഖം രേഖപ്പടുത്തി.