Mon. Dec 23rd, 2024

ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു. ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് നാല് ബൂത്തുകളിൽ റീപോളിങ് നടക്കുക.

ചൊവ്വാഴ്ച രാത്രി വോട്ടിങ് യന്ത്രങ്ങളുമായി പോവുകയായിരുന്ന ബസിന് തീപിടിക്കുകയായിരുന്നു. ബസിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാത രക്ഷപ്പെട്ടു.

ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ്ങിന് ഉത്തരവിട്ടത്. റീപോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചിക്ഹിലിമൽ, ദൂദർ റായത്, കുന്ത റായത്, രാജ്പൂർ എന്നീ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലാണ് റീപോളിങ് നടക്കുക.

വോട്ടിങ് യന്ത്രങ്ങളുമായി വന്ന ബസ് ഗൗല ഗ്രാമത്തിൽ വെച്ചാണ് തീപിടിച്ചത്. 36 പേർ ബസിലുണ്ടായിരുന്നു. ബേത്തൂലിൽ വോട്ടെടുപ്പ് നടന്നത് ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലായിരുന്നു.