Thu. Apr 3rd, 2025

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവർ പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.