Mon. Dec 23rd, 2024

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം വിജയം. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിച്ചു.

427153 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇതില്‍ 425563 വിദ്യാര്‍ത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ് (99.92%) . ഏറ്റവും കുറവ് തിരുവനന്തപുരത്ത് ( 99.08%) .

71831 പേര്‍ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.