Wed. Jan 22nd, 2025

റാഞ്ചി: ഝാര്‍ഖണ്ഡിലെ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനിൽ നിന്നും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).

റാഞ്ചിയിൽ വിവിധയിടങ്ങളില്‍ ഇ ഡി നടത്തിയ റെയ്ഡിലാണ് സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി ആലംഗീര്‍ ആലത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനിൽ നിന്നും 20 കോടിയോളം രൂപ പിടിച്ചെടുത്തത്. ഒരു മുറി നിറയെ നോട്ടുകെട്ടുകൾ കൂട്ടിയിട്ടതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

2023 ഫെബ്രുവരിയില്‍ സംസ്ഥാന ഗ്രാമവികസ വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ വിരേന്ദ്ര കെ റാമിനെ കള്ളപ്പണക്കേസുമായി ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്. ചില പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ് ഉണ്ടായത്.