Sat. Jan 18th, 2025

പുടിനെതിരായ പോരാട്ടങ്ങളിലൂടെ നവാല്‍നിക്ക് ജനപിന്തുണ ലഭിച്ചു. ഇത് പുടിന് തിരിച്ചടിയാവുകയും നവാനിക്കെതിരെ പുടിന്‍ തിരിയാനുള്ള കാരണവുമായി

ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി കഴിഞ്ഞ ദിവസമാണ് ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചത്. തീവ്രവാദ ആരോപണങ്ങളും മറ്റും ഉന്നയിച്ചുകൊണ്ട് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന നവാല്‍നിയെ 2023 ല്‍ 19 വര്‍ഷത്തെ അധികതടവിന് കൂടി ശിക്ഷിക്കുകയായിരുന്നു.

അഭിഭാഷകനായിരുന്ന നവാല്‍നി 2008 ലാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടം നടത്തിയിരുന്ന നവാല്‍നി റഷ്യന്‍ ഭരണകൂടത്തിനെതിരെയും പോരാടികൊണ്ടിരുന്നു.

2011-12 ല്‍ പുടിനെതിരെ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് നവാല്‍നി പ്രക്ഷോഭം സംഘടിപ്പിച്ചു. ഇത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അതോടെപ്പം തന്നെ നവാല്‍നി പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തിരുന്നു. പുടിനെതിരായ പോരാട്ടങ്ങളിലൂടെ നവാല്‍നിക്ക് ജനപിന്തുണ ലഭിച്ചു. ഇത് പുടിന് തിരിച്ചടിയാവുകയും നവാനിക്കെതിരെ പുടിന്‍ തിരിയാനുള്ള കാരണവുമായി.

അലക്സി നവാല്‍നി Screen-grab, Copyrights: The Print

പുടിനെതിരെ സംസാരിച്ചവരിൽ മരണപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ആദ്യ പ്രതിപക്ഷ വ്യക്തിയല്ല അലക്സി നവാല്‍നി. പുടിനെ വിമര്‍ശിച്ചവരില്‍ അപ്രതീക്ഷിതമായി മരിച്ചവരും ശിക്ഷിക്കപ്പെട്ടവരുമായ മറ്റു വ്യക്തികളുമുണ്ട്. അതില്‍ ചില വ്യക്തികള്‍ ഇതാ,

അലക്സാണ്ടർ ലിറ്റ്‍വിനെ​ങ്കോ

മുൻ റഷ്യൻ എഫ്എസ്ബി ചാരനും പുടിൻ വിമർശകനുമായ അലക്സാണ്ടർ ലിറ്റ്‍വിനെ​ങ്കോ 2006 ലാണ് കൊല്ലപ്പെടുന്നത്. എഫ്എസ്‌ബിയിലെ അലക്സാണ്ടർ ലിറ്റ്‍വിനെ​ങ്കോയുടെ ബോസായിരുന്നു പുടിൻ. എന്നാൽ എഫ്എസ്‌ബിയിലെ അഴിമതിയുടെ പേരിൽ അവർ തെറ്റിയതായി റിപ്പോർട്ടുണ്ട്.

റഷ്യൻ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയില്‍ പൊളോണിയം-210 എന്ന വിഷം കലർത്തിയ ചായ കുടിച്ചാണ് അലക്സാണ്ടർ ലിറ്റ്‍വിനെ​ങ്കോ കൊല്ലപ്പെടുന്നത്. അലക്സാണ്ടർ ലിറ്റ്‍വിനെ​ങ്കോയുടെ കൊലപാതകത്തിന് പിന്നില്‍ പുടിന് ആണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മിഖായേൽ ഖോഡോർകോവ്സ്കി

മുന്‍ എണ്ണ വ്യവസായിയും പ്രതിപക്ഷ നേതാവുമാണ്‌ മിഖായേൽ ഖോഡോർകോവ്സ്കി. ഭരണത്തിൻ്റെ തുടക്കത്തിൽ റഷ്യൻ നേതാവിനെ വെല്ലുവിളിച്ചതിന് ശേഷം ഒരു പതിറ്റാണ്ട് ജയിലിൽ കിടന്ന വ്യക്തിയാണ് മിഖായേൽ.

2013 ൽ ജയില്‍ മോചിതനായ ശേഷം മിഖായേല്‍ റഷ്യ വിടുകയായിരുന്നു. ഈ വര്‍ഷം മിഖായേലിനെ വാണ്‍ഡഡ്‌ പട്ടിക (wanted list) യിൽ ഉൾപ്പെടുത്തിയതായും അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് വ്യക്തമാക്കി. 

ബോറിസ് നെംട്സോവ്

2015 ലാണ് പ്രതിപക്ഷ നേതാവായ ബോറിസ് നെംട്സോവ് മോസ്‌കോയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. 2014 ൽ പുടിന്‍റെ യുക്രയിന്‍ വിരുദ്ധ നിലപാടിനെതിരെ സംസാരിക്കുകയും പ്രതിപക്ഷ പ്രതിഷേധങ്ങളിൽ പതിവായി പങ്കെടുക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ബോറിസ് നെംട്സോവ്. അതുകൊണ്ട് തന്നെ ബോറിസ് നെംട്സോവും പുടിന്റെ കണ്ണിലെ ഒരു കരടായിരുന്നു.

ബോറിസ് നെംട്സോവിന്റെ കൊലപാതകത്തില്‍ അഞ്ച് പേരെ ശിക്ഷിച്ചിരുന്നു. പക്ഷേ കൊലപാതകത്തിൻ്റെ സൂത്രധാരനെ കണ്ടെത്തിയില്ല.

ബോറിസ് നെംട്സോവ് Screen-grab, Copyrights: Abc

വ്ളാദിമിർ കാര മുർസ

റഷ്യയുടെ പ്രതിപക്ഷ പ്രവര്‍ത്തകനായ വ്ളാദിമിർ കാര മുർസയെ 2023 ഏപ്രിലില്‍ 25 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. റഷ്യൻ സൈന്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പറഞ്ഞ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വ്ളാദിമിർ കാര മുർസയെ ജയിലിലടച്ചത്. 2015 ലും 2017 ലും രണ്ട് വിഷബാധ ശ്രമങ്ങൾ ഉണ്ടായതായും വെളിപ്പെടുത്തിയിരുന്നു.

യെവ്ഗെനി പ്രിഗോഷിൻ

റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് തലവനായ യെവ്ഗെനി പ്രിഗോഷിൻ 2023 ഓഗസ്റ്റിലാണ് വിമാനാപകടത്തിൽ മരിക്കുന്നത്. യുക്രൈൻ യുദ്ധത്തിൽ വാഗ്നർ സേനയെ നയിച്ചിരുന്നു. റഷ്യൻസൈന്യത്തിന്റെ തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് മോസ്കോയെ ലക്ഷ്യം വെച്ച് വിമതനീക്കം നടത്തുകയുണ്ടായി.ഇതോട് കൂടി യെവ്ഗെനി പ്രിഗോഷിനും പുടിന്റെ നോട്ടപ്പുള്ളിയായി. യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിന് പിന്നിലും പുടിന് ആണെന്ന് ആരോപണങ്ങള്‍ ഉയരുന്നത്.

ബോറിസ് അകുനിൻ

പ്രശസ്ത എഴുത്തുകാരനും പുടിൻ വിമര്‍ശകനുമാണ് ബോറിസ് അകുനിൻ. റഷ്യയുടെ യുക്രൈയ്നിലെ അധിനിവേശത്തിനെതിരായ എതിർപ്പിൻ്റെ പേരിൽ റഷ്യയുടെ നീതിന്യായ മന്ത്രാലയം അക്കുനിയെ തീവ്രവാദികളുടെ പട്ടികയിൽ ചേർത്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും യുക്രെയ്നിനായി പണം സ്വരൂപിക്കാൻ സഹായിച്ചതായി ആരോപിച്ചു.

പ്രതിഷേധ ശബ്ദങ്ങളെ മുക്കിക്കളയാൻ പുടിൻ രാജ്യത്ത് ഭീകരതയുടെ പ്രചാരണം നടത്തുമെന്നും അകുനി കഴിഞ്ഞ ദിവസം പറഞ്ഞു.

FAQs

ആരാണ് വ്‌ളാദിമിര്‍ പുടിൻ?

റഷ്യൻ രാഷ്ട്രീയക്കാരനും മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമാണ് വ്‌ളാദിമിര്‍ പുടിൻ. 2012 മുതൽ റഷ്യയുടെ പ്രസിഡൻ്റാണ്. 16 വർഷം കെജിബി ഫോറിൻ ഇൻ്റലിജൻസ് ഓഫീസറായും പുടിൻ ജോലി ചെയ്തിരുന്നു.

എന്താണ് എഫ്എസ്ബി?

റഷ്യൻ ഫെഡറേഷൻ്റെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) റഷ്യയുടെ പ്രധാന സുരക്ഷാ ഏജൻസിയാണ്. പ്രാഥമിക ഉത്തരവാദിത്തങ്ങൾ രാജ്യത്തിനകത്താണ്. കൂടാതെ ഇൻ്റലിജൻസ്, ആഭ്യന്തര, അതിർത്തി സുരക്ഷ, തീവ്രവാദ വിരുദ്ധത, നിരീക്ഷണം, മറ്റ് ചില ഗുരുതരമായ കുറ്റകൃത്യങ്ങളും ഫെഡറൽ നിയമ ലംഘനങ്ങളും അന്വേഷിക്കൽ എന്നിവയും ഉൾപ്പെടുന്നു.

എന്താണ് പൊളോണിയം-210?

വളരെ അപകടകരമായ ആൽഫ (പോസിറ്റീവ് ചാർജുള്ള) കണങ്ങൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്ടീവ് പദാർത്ഥമാണിത്. പൊളോണിയം-210 കഴിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നത് അപകടസാധ്യതയുള്ളതാണ്. ആന്തരിക അവയവങ്ങളുടെ റേഡിയേഷൻ എക്സ്പോഷറിന് കാരണമാകുകയും മരണത്തിലേക്ക് നയിച്ചേക്കാം.

Quotes

ഓരോ വിശുദ്ധനും ഒരു ഭൂതകാലമുണ്ട്, ഓരോ പാപിക്കും ഒരു ഭാവിയുണ്ട് – ഓസ്കർ വൈൽഡ്