Wed. Jan 22nd, 2025

കൊച്ചി : വിവാദ പോർട്ടലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പോലീസിൻ്റെ റെയ്‌ഡ്‌. കൊച്ചി സെൻട്രൽ എ സി പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ആഴ്ചകളായി ഒളിവിൽ കഴിയുകയാണ് ഷാജൻ  സ്കറിയ . ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പോലീസ് പിടിച്ചെടുത്തു. ഷാജൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ട്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിൽ രാവിലെ മുതൽ പോലീസ് പരിശോധന നടക്കുന്നുണ്ട്