Sat. Apr 20th, 2024

കമ്പം:

അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക് മാറ്റിയേക്കും. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.