Thu. May 1st, 2025

 മഹാരാഷ്ട്രയിൽ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ന​ന്ദേഡ് ജില്ലയിലെ ബൊൻഥാർ ഹാവേലി ഗ്രാമത്തിലാണ് സംഭവം. സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന  അക്ഷയ് ഭലേറാവു എന്ന 24 കാരനായ ദളിത് യുവാവിനെ ഉയർന്ന ജാതിയിൽ പെട്ട ആളുകൾ വാളുമായെത്തി കൊലപ്പെടുത്തുകയായിരുന്നു. അംബേദ്കറുടെ ജൻമദിനമാഘോഷിച്ച അക്ഷയ് ഭലേറാവുവും സഹോദരൻ ആകാശും കൊല്ലപ്പെടേണ്ടവരാണെന്ന് അക്രമികളിലൊരാൾ പറയുകയും തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് അക്രമികൾ യുവാവിനെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. സഹോദരൻ ആകാശിനും പരിക്കേറ്റിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.