Sun. Dec 22nd, 2024

അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ ഫോണിന്റെ ഉദ്ഘാടനം നാളെ നടക്കും. നാളെ വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെ ഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. അതേസമയം കെ ഫോൺ പദ്ധതി എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി വിമർശിച്ചു. 2017ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടിലെന്നും ഇത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് ശതകോടികള്‍ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.