Sun. Dec 22nd, 2024

പ്രതിഷേധം നടത്തുന്ന ​ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്തെത്തി. ഇന്ത്യയുടെ യശ്ശസുയർത്തിയവർ നീതി തേടുന്നുവെന്നും അവരുടെ പോരാട്ടം നിർദയം അവ​ഗണിക്കപ്പെടുകയാണെന്നും ഡബ്ല്യൂസിസി ഫെയ്സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. ബേട്ടി ബചാവോ എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നത് ഹൃദയഭേദകമാണെന്നും ഗുസ്തി താരങ്ങൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുവെന്നും ഡബ്ല്യൂസിസി പറഞ്ഞു. രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ അത് നിഷേധിക്കപ്പെടുമ്പോളാണ് പരാതിപ്പെടുന്നതും പ്രതിഷേധിക്കുന്നതും. എന്നാൽ അതിനെയും അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡബ്ല്യൂസിസി കുറ്റപ്പെടുത്തി.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.