Sun. Feb 23rd, 2025
private bus

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. ഈ മാസം ഏഴിന് നടത്താനിരുന്ന സമരമാണ് താൽകാലികമായി മാറ്റിവെച്ചതായി ബസ് ഉടമകൾ അറിയിച്ചത്. പെര്‍മിറ്റ് സംബന്ധിച്ച പ്രശ്‌നം കോടതിയുടെ പരിഗണനയിലായതുകൊണ്ടും വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതുകൊണ്ടുമാണ് ബസ് ഉടമകൾ പണിമുടക്കിൽ നിന്ന് പിൻമാറുന്നത്

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.