Mon. Dec 23rd, 2024
modhi

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ്‌ ഭൂഷൺ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വിവരം രണ്ടു വർഷം മുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി എഫ്ഐആർ വിവരങ്ങൾ. 2021 ആഗസ്‌തിൽ നേരിട്ടാണ് മോദിയോട് വിവരം അറിയ്യിച്ചത്. ശക്തമായ നടപടിയുണ്ടാകുമെന്ന്‌ മോദി അന്ന്‌ ഉറപ്പു നൽകിയിരുന്നതായും പരാതിക്കാരി പറയുന്നു. എന്നാൽ പരാതി അന്വേഷിക്കാതെ പൂഴ്‌ത്തിവച്ചതായാണ് എഫ്ഐആർ പരാമർശം. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജീ, ഗുസ്തി താരത്തിന്റെ എഫ്‌.ഐ.ആറിലെ പ്രസക്തഭാഗത്തിൽ അവർ താങ്കളെ കണ്ടുമുട്ടിയതും എം.പിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് നിങ്ങളെ അറിയിച്ചതും വ്യക്തമായി പറയുന്നു. താങ്കൾ അവർക്ക് പൂർണപിന്തുണ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒന്നും ചെയ്തില്ല” –തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. അന്തര്‍ദേശീയ മെഡലുകള്‍ നേടിയ താരമാണ് പരാതി നൽകിയത്. മോദിയെ സന്ദര്‍ശിക്കുന്ന താരങ്ങളുടെ പട്ടികയിൽനിന്ന്‌ ബ്രിജ്‌ ഭൂഷൺ ഇടപെട്ട് ഇവരെ ഒഴിവാക്കിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ടാണ് താരത്തിന് ക്ഷണം നൽകിയത്

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.