Tue. May 7th, 2024

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണമെന്ന് ടിഎംസി എംപി ഡെറക് ഒബ്രിയാന്‍ രംഗത്തെത്തി. ഒഡീഷയിലുണ്ടായ ട്രെയിന് ദുരത്തിന് കാരണം കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റുപ്പെടുത്തി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ചാരപ്പണി ചെയ്യാന്‍ കോടിക്കണക്കിന് രൂപ സോഫ്റ്റ്വെയറിനായി ചെലവഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ‘രാജ്യത്തെ നടുക്കിയ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. അപകടത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ കുടുംബാംഗങ്ങളെ കുറിച്ചേര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ. സംഭവത്തില്‍ മനസാക്ഷിയുണ്ടങ്കില്‍ റെയില്‍വേ മന്ത്രി രാജിവെക്കണം’ ഡെറക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം