ഇന്ത്യയെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ റെയിൽവേയുടെ അനാസ്ഥയെന്ന വിമർശനം ഉയരയുന്നു. വികസനം എന്ന് റെയിൽവേ പലതവണ അവർത്തിക്കുമ്പോഴും റെയിൽവേ സംവിധാനത്തിലെ പിഴവുകൾ സ്ഥിരം കാഴ്ചയാണ്.ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനം യൂറോപ്പിലെ ട്രെയിന്‍ സുരക്ഷാ സംവിധാനങ്ങളേക്കാള്‍ മികച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെടുന്ന പഴയ വീഡിയോ പങ്കുവെച്ചാണ് വിമർശനം ഉയരുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ബോഗികളും ട്രെയിനുകളുമുണ്ടെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത്. കവച് എന്ന സിഗ്നലിങ് രീതിയാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷക്കായി ഉപയോഗിക്കുന്നത്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഒരിക്കലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല. എന്നാൽ സംവിധാനത്തെ പൂർണമായും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. അപകടങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമല്ല സുരക്ഷാ സംവിധാനങ്ങളെ പരിശോധിക്കേണ്ടത് എന്ന് റെയിൽവേ തിരിച്ചറിയേണ്ടതുണ്ട്.