Sun. Dec 22nd, 2024
rss

ബംഗളൂരു: മുസ്‍ലിം സ്ത്രീകളെ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപിച്ച ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. സംഭവത്തിൽ അറസ്റ്റ് വൈകിയതിനെ തുടർന്ന് കർണ്ണാടകയിലെ ലിംഗസുഗൂർ പോലീസ് സ്റ്റേഷനിൽ ജനങ്ങൾ പ്രതിഷേധവുമായെത്തിയിരുന്നു. അധിക്ഷേപ പരാമർശങ്ങളിൽ കടുത്ത നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.