Sun. Jan 19th, 2025
ramakrishan

19ആമത് പി കേശവദേവ് സാഹിത്യ-ഡയബസ്ക്രീൻ പുരസ്‌കാരങ്ങളിൽ സാഹിത്യ പുരസ്‌കാരം കവിയും അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനയെ മുൻനിർത്തിയാണ് പുരസ്‍കാരം. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ചിതൽ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കാവ്യ ഗ്രന്ഥങ്ങൾ. കേരള, കാലിക്കറ്റ്, മലയാളം തുടങ്ങി വിവിധ സർവകലാശാലകളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം. ജൂൺ ഏഴിന് സമ്മാനിക്കും. ഈ വർഷത്തെ ഡയബസ്ക്രീൻ കേരള പുരസ്കാരം ലോക പ്രശസ്ത കരൾ രോഗ വിദഗ്‌ധൻ ഡോ. സിറിയക് എബി ഫിലിപ്സിന് സമ്മാനിക്കും

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.