Mon. Sep 9th, 2024
moral police

മം​ഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരും തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ. തലപ്പാടി, ഉള്ളാൾ സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പെൺസുഹൃത്തുക്കൾക്കൊപ്പം സോമേശ്വര ബീച്ചിലെത്തിയ മൂന്ന് ആൺകുട്ടികളെ സംഘം തല്ലിച്ചതച്ചത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം ബീച്ചിൽ നടക്കുന്നതിനിടെയാണ് ഏതാനും പേർ ചേർന്ന് ഇവരെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാ​ഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ‌ ഹിന്ദു വിഭാ​ഗത്തിൽ നിന്നുള്ളവരുമായിരുന്നു. സംഭവത്തിൽ സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പോലീസാണ് കേസെടുത്തിരിക്കുന്നത്. അടുത്തിടെ കർണ്ണാടകയിൽ സദാചാര ആക്രമണം സ്ഥിരം കാഴ്ചയാണ്. ചിക്കമംഗളൂരുവിൽ മുസ്‍ലിം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ യുവാവിനെ ആക്രമിച്ചതടക്കം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.