Wed. Jul 23rd, 2025
mp

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ പരാതി ഗൗരവത്തിലെടുക്കണമെന്ന് മഹാരാഷ്ട്രയിൽനിന്നുള്ള വനിത ബിജെപി എംപി പ്രീതം മുണ്ടെ. മഹാരാഷ്ട്രയിൽ നിന്നുള്ള എംപിയും മരിച്ച മുതിർന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളുമാണ് പ്രീതം മുണ്ടെ. സ്ത്രീകൾ ഇത്തരം ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ അത് ഗൗരവത്തിലെടുക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കണമെന്നും പ്രീതം അഭിപ്രായപ്പെട്ടു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.