Wed. Jan 22nd, 2025

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സില്‍ ആംആദ്മിയെ പിന്തുണക്കില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ. കോണ്‍ഗ്രസ് എഎപിയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ബജ്‌വ ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ ആരെയും പിന്തുണക്കില്ല. അത് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എഎപിയുമായി ഒരു ബന്ധവുമില്ലെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് ബജ്‌വ പറഞ്ഞു. നേരത്തെ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും എഎപിയെ പിന്തുണക്കേണ്ടെന്ന നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. ബിജെപിയുടെ ബി ടീമാണ് എഎപിയെന്നായിരുന്നു യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം