Sun. Dec 22nd, 2024
adani

ഓഹരി വിൽപ്പനയിലൂടെ വൻ തുക ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഓഹരി ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കാകും കൈമാറുക. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെയും ബോർഡുകൾ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളറിലധികം സമാഹരിക്കാൻ ഇതിനകം അം​ഗീകാരം തേടിയിട്ടുണ്ട്. ഉടമകളുടെ അനുമതി കൂടി ലഭിച്ചതിന് ശേഷമാകും നടപടിയുണ്ടാകുക.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.