Thu. Dec 19th, 2024

വാഷിംഗ്ടണ്‍: ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. വിവാഹേതരബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടാന്‍ കോടതിയാണ് കുറ്റം ചുമത്തിയത്. ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. വിവാവേഹതര ബന്ധം പരസ്യമാക്കാതിരിക്കാന്‍ 2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ്, പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയെന്ന കേസിലാണ് നടപടി. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നല്‍കിയ പണം ബിസിനസ് ആവശ്യത്തിനെന്നായിരുന്നു രേഖപ്പെടുത്തിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ട്രംപിന് ഈ കേസ് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം