Thu. Dec 19th, 2024

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു രാജ്യത്തിന്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും നിയമം ലംഘിച്ചത് കൊണ്ടാണ് അയോഗ്യനായതെന്നും രാഹുല്‍ നിയമത്തിന് അതീതനല്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം