Mon. Dec 23rd, 2024

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പിലുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. ജന്ദര്‍മന്ദറില്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് കടന്നത്. അതേസമയം, രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ നടപടിയില്‍ ഇന്ന് പാര്‍ലമെന്റിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ചെത്തിയ പ്രതിപക്ഷം സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാര്‍ഡുയര്‍ത്തിയര്‍ത്തിയാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്സഭ നാല് മണിവരെയും രാജ്യസഭ രണ്ട് മണിവരെയും നിര്‍ത്തിവയ്ക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം