Mon. Dec 23rd, 2024

ഡല്‍ഹി: എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി. ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. മാനനഷ്ടക്കേസിലെ സൂറത്ത് കോടതിയുടെ വിധിയെ തുടര്‍ന്നാണ് നടപടി. മോദി സര്‍ക്കാരിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ്. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിയെ നിയമവഴിയിലൂടെ ചെറുക്കാന്‍ മനു അഭിഷേക് സിംഗ്‌വി, പി ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സൂറത്തിലെ സെഷന്‍സ് കോടതിയിലായിരിക്കും ആദ്യം അപ്പീല്‍ നല്‍കുക. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം