Fri. Nov 22nd, 2024

ഡല്‍ഹി: മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണ വിഷയമാക്കാനാണ് തീരുമാനം. ഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കുന്ന പ്രാചാരണ പരിപാടിയില്‍ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും. ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഭയക്കുന്നത് എന്ന് കെജ്‌രിവാള്‍ ചോദിച്ചു. എന്നാല്‍ ആ പോസ്റ്ററിന്റെ ഉത്തരവാദിത്തം കൂടി എറ്റെടുത്ത് കൂടെയെന്ന് ബിജെപിയും ആംആദ്മിക്ക് നേരെ തിരിച്ചടിച്ചു. ഡല്‍ഹിയില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട മോദി വിരുദ്ധ പോസ്റ്ററിനെതിരെ അന്വേഷണം ആരംഭിച്ച പൊലീസ് ഇന്നലെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ദീനദയാല്‍ ഉപാധ്യായ റോഡിലെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായി ഒരു വാനും പിടിച്ചെടുത്തിരുന്നു. വാഹന ഉടമ പോസ്റ്റര്‍ ആം ആംദ്മി പാര്‍ട്ടി ഓഫീസില്‍ ഏല്‍പിക്കാന്‍ പറഞ്ഞുവെന്നാണ് അറസ്റ്റിലായ ഡ്രൈവറുടെ മൊഴി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം