ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ 3.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വില്‍ക്കാനാണ് നിര്‍ദേശം. മാര്‍ച്ച് 23 മുതല്‍ 24 വരേയായിരിക്കും വില്‍പ്പനയ്ക്കുള്ള സമയപരിധി. 2,450 രൂപയുടെ തറവിലയുടെ അടിസ്ഥാനത്തില്‍ 2,867 കോടി രൂപയായിരിക്കും ഓഹരി വില്‍പ്പനയുടെ മൂല്യം. റെഗുലേറ്ററി ഫയലിനെ അടിസ്ഥാനപ്പെടുത്തി 5851782 ഇക്വിറ്റി ഷെയറുകളേയാണ് ഒഫ്എസ് വഴി എച്ച്എഎല്ലിന് വില്‍ക്കുന്നത്. ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, പൊതുമേഖലാ എയ്‌റോസ്‌പേസ്, ഡിഫന്‍സ് കമ്പനികളില്‍ സര്‍ക്കാരിന് 75.15 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 87,800 കോടി രൂപയാണ്. 1.75 ശതമാനം ഇക്വിറ്റി ഷെയറുകളും 1.75 ശതമാനം അധിക ഓഹരികളും വില്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ലിസ്റ്റിംഗ് ബാധ്യതകള്‍ക്ക് അനുസൃതമായി കമ്പനിയുടെ ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നേടുന്നതിനാണ് ഓഫര്‍ ഫോര്‍ സെയില്‍ ഏറ്റെടുക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.