Thu. Dec 19th, 2024

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പടക്കശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ 25 പേർ അവിടെ ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.