Fri. Apr 19th, 2024

വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ. പുതിയ വിജ്ഞാപനം അനുസരിച്ച് 2024 മാർച്ച് 31വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാം. നേരത്തെ ഇത് ഏപ്രിൽ 1 വരെയായിരുന്നു. വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ഒന്നിലധിയകം നിയോജക മണ്ഡലങ്ങളിൽ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോട്ടർ ഐഡിയും ആധാറാർ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു. 2021 ലാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ പാസ്സാക്കിയത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.