Thu. Jan 23rd, 2025

ഡല്‍ഹി:  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്രതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പസഫിക് മേഖലയിലെ വെല്ലുവിളികളെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കും. സെപ്റ്റംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നയതന്ത്രതല ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം