Mon. Dec 23rd, 2024

കൊച്ചി കോർപറേഷനിൽ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനിൽ അജൈവ മാലിന്യ നീക്കത്തിന്‍റെ ഉദ്ഘാടനം കൗൺസിലർ പി ആർ അനീഷ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം സംഭരിക്കുന്നത് ക്ലീൻ കേരള കമ്പനിയാണ്. വഴിയരികിൽ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുക. അതേസമയം, ബ്രഹ്മപുരം തീപ്പിടിത്തത്തിനു ശേഷം വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.