Mon. May 6th, 2024

യു എസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടുന്നതിനായി 8 ലക്ഷത്തോളം പേർ തങ്ങളുടെ സൈന്യത്തിൽ ചേരാൻ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. യു എസിനെ നേരിടാൻ എട്ടുലക്ഷത്തോളം വിദ്യാർഥികളും തൊഴിലാളികളും ആഗ്രഹം പ്രകടിപ്പിച്ചതായി ഉത്തരകൊറിയൻ പത്രമായ റൊഡോങ് സിൻമൺ റിപ്പോർട്ട് ചെയ്തു. ഹോസോങ്-17ന്റെ വിക്ഷേപണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അവകാശവാദം. ദക്ഷിണകൊറിയയും യു എസും തമ്മിലുള്ള സൈനികാഭ്യാസത്തിനിടെയായിരുന്നു ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. യു.എസിനും ദക്ഷിണകൊറിയക്കുമുള്ള ശക്തമായ താക്കീതാണ് മിസൈൽ പരീക്ഷണമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.  മിസൈൽ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.