Fri. Nov 22nd, 2024

തൃപ്പൂണിത്തുറവൈക്കം റോഡിന് സമീപം തെക്കുംഭാഗം തമ്മണ്ടില്‍കുളത്തില്‍ അര ഏക്കറിലേറെ സ്ഥലത്തായി നിലനില്‍ക്കുന്ന പൊതുകുളത്തിനരികില്‍ റോഡിനോട് ചേര്‍ന്നുള്ള മതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് റോഡുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഇങ്ങനെ ഇടിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഏറെയായിരിക്കുന്നു. റോഡ് എപ്പോള്‍വേണമെങ്കിലും ഈ കുളത്തിലേക്ക് വീണേക്കാം എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

തൃപ്പൂണിത്തുറ നഗരസഭയുടെ കീഴിലുള്ളതാണീ കുളം. ഇതിലെ വെള്ളം കടുത്ത വേനല്‍ക്കാലത്തുപോലും വറ്റാറില്ലെന്ന് സമീപവാസികള്‍ പറയുന്നു. ഈ ഭാഗത്തുള്ള കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നിരിക്കുകയാണ്. കുളത്തിന്റെ ചുറ്റുമതില്‍ ഉള്‍പ്പെടെയാണ് ഒരു ഭാഗത്ത് ഇടിഞ്ഞുപോയിരിക്കുന്നത്.


ഇവിടെ റോഡ് താഴ്ന്ന് ചരിഞ്ഞിരിക്കുകയാണ്. കുളവും റോഡും വേര്‍തിരിച്ചുകൊണ്ട് ഒരു തുണി വലിച്ചുകെട്ടിയിട്ടുയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ കൊറോണകാലത്ത് നാട്ടുകാര്‍ ചേര്‍ന്ന് ചാക്കില്‍ മണ്ണ് നിറച്ച് സംരക്ഷണഭിത്തി കെട്ടിവെച്ചാണ് അത്യാവശ്യ വാഹനങ്ങള്‍ കടന്നു പോകുന്ന രീതിയില്‍ ആക്കിയത്. ഇവിടുത്തെ ജനങ്ങള്‍ക്ക് സ്വന്തം മുറ്റത്ത് വണ്ടി എത്തിച്ചിട്ട് വര്‍ഷങ്ങളാകുന്നു. റോഡ് സൈഡില്‍ വാഹനങ്ങള്‍ ഇട്ട് നടന്ന് വീട്ടിലേയ്ക്ക് പോകേണ്ട അവസ്ഥാാണ് ഉള്ളത്. ഗ്ലാസ് മുതലായ വാഹനങ്ങള്‍ മെയിന്ഡ റോഡില്‍ നിര്‍ത്തി ചുമന്നുകൊണ്ടുവേണം വീട്ടിലേയ്ക്ക് എത്തിക്കാന്‍.

എന്നാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തിന്റെ നവീകരണത്തിന് ഫണ്ട് അനുവധിച്ചിട്ടുണ്ട് എന്ന് കൗണ്‍സിലര്‍ രാജേഷ് കെ ആര്‍ അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.