Mon. Dec 23rd, 2024

വാഷിംഗ്ടണ്‍: പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം യുഎസില്‍ ആരംഭിച്ച് മെറ്റ. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിനെ നേരിടാനാണ് അതേ പാത മെറ്റയും പിന്തുടരുന്നത്. വെബ്‌സൈറ്റിലേക്ക് 11.99 ഡോളര്‍ അതായത് 1000 രൂപയോളം അടച്ചാല്‍ ബ്ലൂടിക്ക് സ്വന്തമാക്കാം. ഇനി ഐഒഎസിലേക്കോ ആന്‍ഡ്രോയിഡിലേക്കോ ആണെങ്കില്‍ 14.99 ഡോളര്‍ അതായത് 1300 രൂപയോളമാണ് മാസം നല്‍കേണ്ടത്. പരസ്യേതര വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ഇത് നടപ്പാക്കിയത്. വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് മാത്രമായിരുന്നു ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഉണ്ടായിരുന്നത്. ഇതിനാണ് മാറ്റം വരുന്നത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതടെയാണ് ട്വിറ്റര്‍ ഈ ആശയം അവതരിപ്പിച്ചത്. ഇതിന്റെ പിന്നാലെയാണ് മെറ്റയുടെ നീക്കവും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം