Wed. Jan 22nd, 2025

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം അവരുടെ യൂസര്‍ നെയിമുകള്‍ ആകും കാണാന്‍ സാധിക്കുക. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ആള്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ചാല്‍ അവരുടെ നമ്പറുകള്‍ മാത്രമായിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്. എന്നാല്‍, ഇനി അവര്‍ വാട്‌സ്ആപ്പില്‍ ചേര്‍ക്കുന്ന യൂസര്‍ നെയിമുകള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഗ്രുപ്പിലെ സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകളിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴും അവരുടെ നമ്പറുകള്‍ക്ക് പകരം പേര് തന്നെ കാണാന്‍ സാധിക്കും.

വാട്‌സ്ആപ്പില്‍ വലിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ക്ക് പുതിയ അപ്‌ഡേറ്റ് ഏറെ ഉപകാരപ്പെടും. കാരണം ഒരുപാട് അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ ആരാണ് സന്ദേശം അയച്ചതെന്ന് മനസിലാക്കാന്‍ ഇനി അവരുടെ കോണ്‍ടാക്ടുകള്‍ സേവ് ചെയ്യേണ്ടതില്ല. അതേസമയം സേവ് ചെയ്യാത്ത നമ്പറുകളോട് ചാറ്റ് ചെയ്യുമ്പോള്‍ അവരുടെ നമ്പറുകള്‍ തന്നെയാകും ദൃശ്യമാകുക. പുതിയ ഫീച്ചര്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് ബീറ്റ യൂസര്‍മാര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വൈകാതെ അപ്‌ഡേറ്റിലൂടെ ഫീച്ചര്‍ ലഭിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം