Thu. Dec 19th, 2024

തീവ്രവാദ സംഘടനകൾക്കു ധനസഹായം നൽകുന്ന ഗ്രൂപ്പുകളെ ഇല്ലതാക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിൽ എൻ ഐ എ റെയ്ഡ്. ഒന്നിലധികം സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നതായാണ് റിപ്പോർട്ട്. കുൽഗാം, പുൽവാമ, അനന്ത്നാഗ്, ഷോപിയാൻ എന്നിവിടങ്ങളിലെ വീടുകളിൽ പരിശോധന നടത്തി. ഖാസി യാസിറിന്റെയും ജമ്മു കശ്മീർ സാൽവേഷൻ മൂവ്‌മെന്റ് ചെയർമാൻ സഫർ ഭട്ടിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് തീവ്രവാദ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പി എഫ് ഐ നേതാക്കൾ തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചുവെന്നും ആയുധങ്ങൾ കൈവശം വെക്കുന്നത് തുടർന്നുവെന്നും എൻ ഐ എ അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.