Mon. Dec 23rd, 2024

ദുബൈ: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം എ യുസഫലി. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്ക് ഭയമില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്നു യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 65000 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളിലും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും യൂസഫലി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം