Wed. Jan 22nd, 2025

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹമിരിക്കും. 4500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. ഷിഫ്റ്റ് അസിസ്റ്റന്റുമാര്‍, മീറ്റര്‍ റീഡര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ജനുവരി മാസം മുതലുള്ള ശമ്പളം ലഭിക്കാനുണ്ട്. കളക്ഷന്‍ തുക ലഭിക്കാത്തതാണ് ശമ്പളം വൈകാന്‍ കാരണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലിയെടുക്കുന്ന ജീവനക്കാരാണിവര്‍. എല്ലാ മാസവും 25 തീയതിക്ക് മുന്‍പ് ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നു. കളക്ഷന്‍ തുകയുടെ ബില്ല് മാറിയാലുടന്‍ ശമ്പള വിതരണം തുടങ്ങുമെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം