Sat. Jan 18th, 2025

യുഎസിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികളില്‍ ഇടിവ്. കഴിഞ്ഞ ദിവസം യുഎസ് വിപണിയില്‍ ഓഹരികള്‍ 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച ആഗോള വിപണികളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ബാങ്ക് 1 .75 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഓഹരി വില കുത്തനെ തകര്‍ന്നത്.

ഓഹരി വില്‍പനയില്‍ 1.25 ബില്യണ്‍ ഡോളറിന്റെ ഓഹരികളും, 500 മില്യണ്‍ ഡോളറിന്റെ ഡെപ്പോസിറ്ററി ഓഹരികളുമാണ് ഉള്‍പ്പെടുന്നത്. കൂടാതെ മറ്റൊരു ഇടപാടിലൂടെ ജനറല്‍ അറ്റ്‌ലാന്റിക്ക് 500 മില്യണ്‍ ഡോളറിന്റെ ഓഹരികളും വാങ്ങുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കൂടെ ചേര്‍ത്ത് ആകെ 2.25 ബില്യണ്‍ ഡോളറാണ് ബാങ്ക് സമാഹരിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനു മുന്‍പ് ബാങ്കിന് അവരുടെ നിലവിലെ പോര്‍ട്ടഫോളിയോയിലെ 21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിക്കേണ്ട സാഹചര്യം ഉണ്ടായി. ഇതില്‍ 1.8 ബില്യണ്‍ ഡോളര്‍ നികുതി കിഴിച്ചുള്ള നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത് നികത്തുന്നത് ലക്ഷ്യമിട്ടാണ് തുക സമാഹരിക്കാന്‍ ബാങ്ക് പ്രഖ്യാപിച്ചത്

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം