Mon. Dec 23rd, 2024

വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. വരുംമാസങ്ങളില്‍ പലതവണകളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് കമ്പനിയുടെ തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. 11,000 ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടമായത്. എഞ്ചനീയറിങ് ഇതര ജീവനക്കാരെയാണ് നടപടി കാര്യമായി ബാധിക്കുക. പിരിച്ചുവിടലിനൊപ്പം കമ്പനി ഏതാനും പ്രോജക്ടുകളും നിര്‍ത്തിവെക്കും. മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വാര്‍ത്തകളോട് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബറിലെ പിരിച്ചുവിടലിനു പിന്നാലെ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരുന്നു. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടി ആണ് ഇപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറക്കല്‍ തുടരുകയാണ്. മെറ്റയാണ് ഇതില്‍ രണ്ടാംഘട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ച വന്‍കിട കമ്പനികളിലൊന്ന്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം