Sun. Feb 23rd, 2025

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബെസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അതേസമയം,കെഎസ്ആര്‍ടിസി ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. കാറും ബസും അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം