Mon. Dec 23rd, 2024

മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലെന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‍ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു രാഷ്ട്രീയ പാർട്ടിയും ആഗ്രഹിക്കുന്നത് അധികാരത്തിലെത്തുക തന്നെയാണ്. ഭരണഘടനാപരമായുള്ള അവകാശങ്ങൾ സമുദമായത്തിനും സമൂഹത്തിനും നേടിക്കൊടുക്കാനാണ് അധികാരമെന്നും ലീഗ് അധികാരത്തിലിരുന്നപ്പോഴെല്ലാം പക്ഷപാതമില്ലാതെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.