Sat. Jan 18th, 2025

കടമക്കുടിയെ വരാപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതുശ്ശേരി പാലത്തിന്റെ വശങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. വലിയ കടമക്കുടി, ചരിയംതുരുത്ത്, പുതുശ്ശേരി പ്രദേശവാസികളുടെ കരയിലൂടെയുള്ള ഏക യാത്രാമാര്‍ഗമാണ് കടമക്കുടി പുതുശ്ശേരി പാലം. ഭാരംകയറ്റിയ വാഹനങ്ങളും ബസുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പുതുശ്ശേരി പാലം, തകര്‍ന്ന നിലയിലായിട്ട് വര്‍ഷങ്ങളേറെയായി.

2018-ലെ പ്രളയത്തിലാണ് പാലം കൂടുതല്‍ ശോചനിയവസ്ഥയിലാകുന്നത്. ഇപ്പോള്‍ പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന സ്ഥിതിയാണ്. പ്രളയത്തിനുശേഷം പാലത്തിന്റെ നവീകരിക്കണ ആവശ്യം വളരെ ശക്തമായതിനെ തുടര്‍ന്ന് 1.87 കോടി രൂപ പാലത്തിന്റെ നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പാലം പണിക്കായി സാധനങ്ങള്‍ ഇറക്കിയെങ്കിലും പണി എങ്ങുമെത്തിയില്ല.

 

അപകടകരമായ പാലത്തിലൂടെ ഭാരംകയറ്റിയ വാഹനങ്ങളും ബസുകളുമൊക്കെ സാഹസയാത്ര നടത്തുകയാണിപ്പോള്‍. പാലത്തിന്റെ പുനര്‍നവീകരണം എന്നു നടക്കുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. പാലം പണിക്കായി ഇറക്കിയ വസ്തുകള്‍ മോഷ്ണം പോകുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലം പണിതതില്‍ അഴിമതിയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.