Thu. Jul 17th, 2025

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയ്ക്ക് നോട്ടീസ് അയച്ച് ഇഡി. നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് സൂചന. കവിത നാളെ ഇഡി ഓഫീസില്‍ ഹാജരാകുമെന്നാണ് ബിആര്‍എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരുണ്‍ രാമചന്ദ്രന്‍ പിള്ളയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ അരുണിനെ ഹാജരാക്കി. ഈ മാസം 13 വരെ അരുണിനെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം