Mon. Dec 23rd, 2024

തിരുവനന്തപുരം:

ലൈഫ് മിഷന്‍ കേസില്‍ സി എം രവീന്ദ്രൻ ഇ ഡി ക്കു മുന്നിൽ ഹാജരായി. സി എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ ഡി പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

കോഴക്കേസിൽ രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ പക്കലുണ്ട്. അതേസമയം ലൈഫ് മിഷൻക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കാനാണ് കൊണ്ടുവരുന്നത്.