അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സ്കിൻ കാൻസർ സ്ഥിരീകരിച്ചു. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്‌തുവെന്നും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഫെബ്രുവരിയിലാണ് ജോ ബൈഡനെ പരിശോധനക്ക് വിധേയനാക്കിയത്. സാധാരണ സ്കിൻ കാൻസറായിരുന്നെന്നും കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യൻ കെവിൻ ഒ കോണർ പറഞ്ഞു. എന്നാൽ ഡെർമറ്റോളജിക്കൽ നിരീക്ഷണം തുടരും. നെഞ്ചിൽനിന്നാണ് കാൻസർ ബാധിച്ച കോശങ്ങൾ നീക്കിയത്. കാൻസർ ശരീരത്തിൽ കൂടുതൽ വ്യാപിക്കാതിരിക്കാനാണ് ഇതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.