Wed. Jan 22nd, 2025

റഷ്യയുടെ കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് v വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ആന്ദ്രേ ബോട്ടിക്കോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കൊണ്ട് മുറുക്കിയ നിലയിലാണ് ബോട്ടിക്കോവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗമേലിയ നാഷനൽ റിസർച്ച് സെൻറർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിലെ ഗവേഷകനായിരുന്നു ബോടികോവ്. 2020 ലാണ് ഇദ്ദേഹമടക്കമുള്ള 18 ശാസ്ത്രജ്ഞർ റഷ്യയിൽ കോവിഡ് വാക്സിൻ വികസിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തർക്കത്തിനൊടുവിൽ ബോട്ടിക്കോവിന്റെ കഴുത്ത്  പ്രതി ബെൽറ്റ് ഉപയോഗിച്ച് ഞെരിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം.