Sat. Jan 18th, 2025

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം. ചില രേഖകള്‍ കാണാനില്ലെന്നും അത് കണ്ടെടുക്കുന്നതിനും മൂന്ന് ദിവസത്തെ സമയം വേണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം.  സി ബി ഐ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിസോദിയ കോടതിയിൽ പറഞ്ഞു. അതേസമയം, മനീഷ് സിസോദിയയുടെ ജാമ്യഹർജി മാർച്ച് 10 ന് പരിഗണിക്കുമെന്ന് റോസ് അവന്യു കോടതി വ്യക്തമാക്കി.