Mon. Dec 23rd, 2024

അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു ചൈനയാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി  നിക്കി ഹേലി. കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫെറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.  നമ്മൾ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തവും അച്ചടക്കവമുള്ള ശത്രു ചൈനയാണെന്നും  ചൈനയെ നമ്മൾ പ്രതിക്കൂട്ടിൽ നിർത്തണമെന്നും  നിക്കി ഹേലി പറഞ്ഞു. ജീവിതത്തിലൊരിക്കലും ഒരു ചൈനീസ് ചാരബലൂൺ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് താൻ വിചാരിച്ചിട്ടില്ലെന്നും ഇത് രാജ്യത്തിന് നാണക്കേടാണെന്നും പ്രസംഗത്തിൽ നിക്കി ഹേലി കൂട്ടിച്ചേർത്തു. ഫെബ്രുവരി 14 നാണു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഹേലി പ്രഖ്യാപിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയാണ് നിക്കി ഹേലി മത്സരിക്കുന്നത്.